CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 36 Seconds Ago
Breaking Now

ധനുഷ് ചിത്രത്തിന് വമ്പന്‍ അഡ്വാന്‍സ് ബുക്കിങ് ; തേരെ ഇഷ്‌ക് മേം നവംബര്‍ 28ന് തിയറ്ററുകളിലേക്ക്

ധനുഷിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. നവംബര്‍ 28 നാണ് സിനിമ പുറത്തിറങ്ങുന്നത്. വമ്പന്‍ അഡ്വാന്‍സ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

അഡ്വാന്‍സ് ബുക്കിങ്ങില്‍ ഇതുവരെ ചിത്രം 40,000 ടിക്കറ്റുകള്‍ വിറ്റഴിച്ചു എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ചിത്രം 10 കോടിക്ക് മുകളില്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. വളരെ ഇമോഷണല്‍ ആയ ഒരു പ്രണയകഥയാണ് സിനിമ ചര്‍ച്ചചെയ്യുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ട്രെയ്ലറിലെ ഒരു ഷോട്ടിന് പിന്നാലെ ധനുഷിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വൈറലാകുകയാണ്. 

കൃതി സനോണ്‍ ആണ് സിനിമയിലെ നായിക. എ ആര്‍ റഹ്‌മാന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഇപ്പോള്‍ തന്നെ വലിയ ഹിറ്റാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.