
















ലേബര്‍ ഗവണ്‍മെന്റ് സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതി ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഇപ്പോള്‍ സമ്പദ് വ്യവസ്ഥയ്ക്ക് ദുരന്തം സമ്മാനിച്ച ലിസ് സ്ട്രസിനേക്കാള്‍ മോശമായി ലേബറിന്റെ റെക്കോര്‍ഡ് മാറിയിരിക്കുകയാണ്.
എന്ത് സംഭവിച്ചാലും കുലുങ്ങില്ലെന്ന് പറഞ്ഞ് നില്‍ക്കുന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ പോളിംഗ് ഫലം കനത്ത തിരിച്ചടിയാണ്. 26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ പ്രഖ്യാപിച്ച് 16 ബില്ല്യണ്‍ പൗണ്ട് ആനുകൂല്യങ്ങള്‍ നല്‍കാനായി ചെലവഴിക്കുകയാണ് റീവ്‌സ് ചെയ്തത്.
ബജറ്റിനുള്ള ഒരുക്കത്തില്‍ ഒബിആര്‍ പ്രവചനങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട് പ്രചരിപ്പിച്ചത് ബിസിനസ്സുകള്‍ക്കും, ഉപഭോക്താക്കള്‍ക്കും അനിശ്ചിതാവസ്ഥ സൃഷ്ടിച്ചെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി കുറ്റപ്പെടുത്തുന്നുണ്ട്.
വോട്ടര്‍മാര്‍ക്കും ഇപ്പോള്‍ ഇക്കോണമി സംബന്ധിച്ച് ലേബറിനെ വിശ്വാസമില്ലെന്ന അവസ്ഥയാണുള്ളത്. കേവലം 10 ശതമാനം മാത്രമാണ് ഈ വിശ്വാസം സൂക്ഷിക്കുന്നത്. ടോറികള്‍ക്ക് പോലും 17 ശതമാനം വിശ്വാസമാണ് വോട്ടര്‍മാര്‍ നല്‍കുന്നത്.
അതേസമയം ഒബിആര്‍ പ്രവചനങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചത് വഴി തെറ്റിദ്ധാരണ പരന്നതായി മുതിര്‍ന്ന ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ബജറ്റ് ചോര്‍ച്ചകളുടെ പേരില്‍ ഒബിആര്‍ ചെയര്‍ റിച്ചാര്‍ഡ് ഹ്യൂഗ്‌സ് രാജിവെച്ചിരുന്നു.