നിലവിൽ യുകെയിൽ 100,000 - ത്തിൽ അധികം റുമേനിയക്കാരും ബൾഗേറിയക്കാരും ജോലിയെടുക്കുന്നുണ്ട് എന്ന് പുതിയ റിപ്പോർട്ടുകളിൽ കാണിക്കുന്നു.
യുകെയിലെ എൻ എച്ച് എസ്സിലെ എ & ഇ യൂണിറ്റുകൾ കൈക്കാര്യം ചെയ്യുന്നത് അനുഭവ പരിജ്ഞാനം കുറഞ്ഞ ജൂനിയർ ഡോക്ടർമാർ ആണെന്ന് കോളേജ് ഓഫ് എമെർജെൻസി മെഡിസിൻ മുന്നറിയിപ്പ് നൽകി.
യുക്കെ മലയാളികളെ മുഴുവൻ ദുഖത്തിലാക്കി നമ്മളെയൊക്കെ വേർപെട്ടു പോയ സൗത്തെന്റിൽ താമസിക്കുന്ന റിജേഷ് ജിഷ ദമ്പതികളുടെ പൊന്നോമനയായ കെവിൻ റിജേഷിനു അന്ത്യാഞ്ജലി അർപ്പിക്കുവാൻ നൂറു കണക്കിന് പേരാണ് സൗത്തെന്റ്റ് ഓണ്‍ സീയിലെ സെന്റ് ഹെലെൻസ് ചർച്ചിൽ ഇന്നലെ ഒത്തു ചേർന്നത്.
യുകെഐപി കൗണ്‍സിലർ ആയ എറിക്ക് കിറ്റ്സന്റെ (59) വിടുവായ മൂലം നഷ്ടമായത് കൗണ്‍സിലർ പദവി. ഇസ്ലാം എന്ന കാൻസർ മാറണമെങ്കിൽ റേഡിയേഷൻ ചികിത്സ ചെയ്യണമെന്നു പറഞ്ഞതാണ് എറിക്കിനെ വെട്ടിൽ വീഴ്ത്തിയത്.
ബിർമിങ്ങ്ഹാമിൽ പഠിക്കുന്ന ഗുർകിറെൻ കൌർ ലോയൽ അവധിക്കാലം ചിലവഴിക്കാനാണ് പഞ്ചാബിലേക്ക് തിരിച്ചത്. ആ യാത്ര അവളുടെ ജീവനെടുക്കുമെന്നു അവളോ അവളുടെ വീട്ടുക്കാരോ കരുതിയിരുന്നില്ല.
Europemalayali