CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 40 Seconds Ago
Breaking Now

പെണ്‍കുട്ടിയെ ശല്യംചെയ്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍;നല്ല സംസ്‌കാരം പഠിപ്പിച്ചില്ലെന്ന പേരില്‍ അമ്മമാരെ അറസ്റ്റുചെയ്ത് യുപി പൊലീസ്

മക്കള്‍ക്ക് നല്ല സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും പഠിപ്പിച്ചുനല്‍കിയില്ലെന്നും അതിന് അമ്മമാരാണ് ഉത്തരവാദികളെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ശല്യംചെയ്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് പൊലീസ്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മക്കള്‍ക്ക് നല്ല സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും പഠിപ്പിച്ചുനല്‍കിയില്ലെന്നും അതിന് അമ്മമാരാണ് ഉത്തരവാദികളെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

ഇവരെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു. പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും നാല് ആണ്‍കുട്ടികള്‍ അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടരുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞു. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവുമാണ് കേസ് എടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ആണ്‍കുട്ടികള്‍ 13 വയസില്‍ താഴെയുള്ളവരാണെന്ന് കണ്ടെത്തിയതോടെ രക്ഷിതാക്കള്‍ക്ക് നോട്ടീസ് അയക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്തുന്നത് ഉറപ്പുവരുത്താത്ത മാതാപിതാക്കള്‍ക്കുള്ള കൃത്യമായ സന്ദേശമാണ് അറസ്റ്റിലൂടെ ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ആണ്‍കുട്ടികളുടെ അമ്മമാരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരുന്നത്. ഇവരുടെ അച്ഛന്മാര്‍ യുപിക്ക് പുറത്തായതിനാലാണ് അമ്മമാരെ അറസ്റ്റ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.