CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 54 Minutes 57 Seconds Ago
Breaking Now

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ച് വാല്‍മ ; ഇന്‍ഫിനിറ്റി വിന്റര്‍ സെലസ്റ്റിയ അവിസ്മരണീയമായി

വാര്‍വിക്‌ലീമിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ (WALMA) ക്രിസ്മസും പുതുവത്സരവും സംയുക്തമായി ആഘോഷിക്കുന്ന 'വിന്റര്‍ സെലെസ്റ്റിയ ആഘോഷമായി. ജനുവരി 10ന് നോര്‍ത്ത് ലീമിംഗ്ടണ്‍ സ്‌കൂളില്‍ 12 മണിയ്ക്ക് തുടങ്ങി ഏഴു മണിയോടെയാണ് പരിപാടികള്‍ അവസാനിച്ചത്. മിഡ്‌ലാന്‍ഡ്‌സിലെ മികച്ച അസോസിയേഷനുകളിലൊന്നായ വാല്‍മയുടെ നിരവധി പരിപാടികള്‍ കാണികളെ കീഴടക്കി. 

 

ക്രിസ്മസ് ന്യൂഇയര്‍ പരിപാടി യുക്മ വെസ്റ്റ് & ഈസ്റ്റ് മിഡ്ലാന്‍ഡ്സ് പ്രസിഡന്റ് ശ്രീ. ജോബി പുതുകുളങ്ങരയും, പ്രശസ്ത കൊറിയോഗ്രാഫറും കലാകാരനുമായ ശ്രീ. അനീഷ് റഹ്‌മാന്‍യും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വാല്‍മ പ്രസിഡന്റ് ശ്രീ. അജീഷ് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാല്‍മ സെക്രട്ടറി ശ്രീ. അരുണ്‍ വിജയ്, യുക്മ വെസ്റ്റ് & ഈസ്റ്റ് മിഡ്ലാന്‍ഡ്സ് സെക്രട്ടറി ശ്രീ. ലൂയിസ് മേനാച്ചേരി എന്നിവരും ആശംസകളറിയിച്ചു.

വാല്‍മ അംഗങ്ങള്‍ അവതരിപ്പിച്ച മനോഹരമായ ഡാന്‍സും, ഹൃദയം കീഴടക്കുന്ന ഒരുപിടി ഗാനങ്ങളും മറ്റും രസകരമായ പരിപാടികളുമായി ഒന്നിനോടൊന്ന് മത്സരിക്കുന്ന പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.

വേദിയില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് അരങ്ങേറിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ ആവിഷ്‌കാരവും ഏറെ മികവ് പുലര്‍ത്തി.

ഏവരും രുചികരമായ ഭക്ഷണം ആസ്വദിച്ച ശേഷമാണ് പിരിഞ്ഞത്. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.