
















ബംഗളൂരു രാജരാജേശ്വരി നഗറില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 10നാണ് ആശ എന്ന യുവതിയെ ആര്‍ ആര്‍ നഗറിലെ വാടക മുറിയില്‍ ഫാനില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് തൂങ്ങിമരണമല്ല കൊലപാതകമാണെന്ന് പുറത്തറിഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലായിരുന്നു ആശയും ഭര്‍ത്താവും താമസിച്ചിരുന്നത്.
ആറു വര്‍ഷം മുമ്പായിരുന്നു ഇവരുടെ പ്രണയ വിവാഹം. അവിഹിത ബന്ധമാരോപിച്ച് തര്‍ക്കമായി ജോലിക്ക് പോകാതെയായതോടെ ഒന്നര മാസമായി ഇരുവരും മാറാ താമസിക്കുകയായിരുന്നു. വിവാഹ മോചന കേസ് കോടതി പരിഗണനയിലാണ്.
മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ഭര്‍ത്താവിനേയും സുഹൃത്തിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.