
















ബ്രിസ്‌റ്റോൾ കേരളൈറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബ്രിസ്‌റ്റോളില്‍ നടക്കുന്ന ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സ് നാളെ. ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് രാവിലെ 9.30ന് തുടങ്ങി വൈകീട്ട് 3.30 വരെയാണ്. സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ചാണ് കോണ്‍ഫറന്‍സ്

ആരോഗ്യ മേഖലയെ സംബന്ധിച്ചുള്ള ഗൗരവകരമായ വിഷയങ്ങളില്‍ വിദഗ്ധര്‍ സംസാരിക്കും. പത്ത് പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.
നിങ്ങള്‍ ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലെങ്കില്‍ ഈ അവസരം പ്രയോജനപ്പെടുത്തി കോണ്‍ഫറന്‍സിന്റെ ഭാഗമാകാം. കരിയറിലെ അടുത്ത ചുവടുവയ്പ്പ് എങ്ങനെയെന്നും അര്‍ഹമായ സ്ഥാനകയറ്റം എങ്ങനെ നേടാമെന്നും ഈ കോണ്‍ഫറന്‍സിലൂടെ നിങ്ങള്‍ക്ക് അറിയാനാകും. ബ്രിസ്റ്റോള്‍ എന്‍എച്ച്എസ് ഗ്രൂപ്പ്, സിറോണ കെയര്‍ ആന്‍ഡ് ഹെല്‍ത്ത്, ആസ്‌കെന്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ നിങ്ങളോട് സംവദിക്കുന്നു. മികച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി ആരോഗ്യമേഖലയ്ക്ക് നിങ്ങളെ മുതല്‍ക്കൂട്ടാക്കുന്ന ഒന്നാണ് ഈ കോണ്‍ഫറന്‍സ്. നിങ്ങളുടെ മികവിനൊത്ത് ഉയരാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.
https://docs.google.com/forms/d/e/1FAIpQLSfH_1hZmm3XJrTH8mh-HnENcql0zgfAqYRzibPS9AV2dGe5oA/viewform#mce_temp_url#