CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 6 Seconds Ago
Breaking Now

യുക്മ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 21 ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ വാല്‍സാളില്‍

2025 ഫെബ്രുവരി 22 ന് അഡ്വ. എബി സെബാസ്റ്റ്യന്‍ പ്രസിഡന്റായും ജയകുമാര്‍ നായര്‍ സെക്രട്ടറിയായും ചുമതലയേറ്റെടുത്ത യുക്മ ദേശീയ സമിതിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി യുക്മ ജനറല്‍ കൌണ്‍സില്‍ വാര്‍ഷിക പൊതുയോഗം 2026 ഫെബ്രുവരി 21, ശനിയാഴ്ച വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ വെച്ച് ചേരുന്നതാണ്.

യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതും, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുന്നതുമാണ്.

യുക്മ ദേശീയ സമിതി കഴിഞ്ഞ വര്‍ഷം നടത്തിയ പരിപാടികളുടെ ചുമതല ഉണ്ടായിരുന്നവര്‍ പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതും തുടര്‍ന്ന് ഈ വര്‍ഷത്തെ പരിപാടികളുടെ നടത്തിപ്പിനെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്യും. ഓരോ റീജിയന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണല്‍ പ്രസിഡന്റ് അല്ലങ്കില്‍ സെക്രട്ടറി എന്നിവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.

തുടര്‍ന്ന് ചോദ്യോത്തര വേളയും അദ്ധ്യക്ഷന്‍ അനുവദിക്കുന്ന ഇതര വിഷയങ്ങളിലുള്ള ചര്‍ച്ചകളും ഉണ്ടായിരിക്കുന്നതാണ്.

രാവിലെ 9.30 ന് യുക്മ ദേശീയ നിര്‍വ്വാഹക സമിതിയുടെ യോഗം ചേരുന്നതും തുടര്‍ന്ന് യുക്മ ജനറല്‍ ബോഡി യോഗം ഉച്ചക്ക് 12.30 ന് ആരംഭിക്കുന്നതുമാണ്. 

എല്ലാ യുക്മ പ്രതിനിധികളും വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത്, യുക്മയെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് നയിക്കുവാനുള്ള ദേശീയ സമിതിയുടെ പരിശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും നല്‍കണമെന്ന് യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിക്കുന്നു.

പ്രത്യേക ശ്രദ്ധക്ക് :- 

2025 ജനുവരിയില്‍ പ്രസിദ്ധീകരിച്ച യുക്മ ജനറല്‍ കൌണ്‍സില്‍ പ്രതിനിധികളുടെ ലിസ്റ്റില്‍ പേര് ഉള്ളവര്‍ക്കാണ് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത ഉള്ളത്.

യോഗത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ ആവശ്യമെങ്കില്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതാണ്.

യോഗം നടക്കുന്ന വേദിയുടെ വിലാസം :-

 

The Royal Hotel,

Ablewell Street,

Walsall.

WS1 2EL.

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.