CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 38 Minutes 36 Seconds Ago
Breaking Now

സ്പായില്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസ് ; സഹപ്രവര്‍ത്തകയ്‌ക്കെതിരെ അന്വേഷണം ; ഗുണ്ടാസംഘത്തോട് സൗഹൃദപരമായി പെരുമാറിയെന്ന അതിജീവിതയുടെ മൊഴിയില്‍ അന്വേഷണം

സഹപ്രവര്‍ത്തകയുടെ ഒരു ആണ്‍സുഹൃത്ത് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്.

തിരുവല്ലയിലെ സ്പായില്‍ ജീവനക്കാരിയെ കഴുത്തില്‍ കത്തിവെച്ച് കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകയിലേക്കും അന്വേഷണം. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവര്‍ത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മര്‍ദിക്കുമ്പോഴും സഹപ്രവര്‍ത്തക ഇടപെട്ടില്ലെന്നും അവര്‍ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകയുടെ ഒരു ആണ്‍സുഹൃത്ത്  ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹപ്രവര്‍ത്തകയെ ചോദ്യം ചെയ്യാനുള്ള നീക്കം.

പ്രതികളുടെ സുഹൃത്തുക്കളെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരില്‍നിന്ന് വ്യക്തമായ വിവരം ലഭിച്ചില്ലെന്നാണ് വിവരം. ആറംഗ അക്രമിസംഘത്തിലെ രണ്ട് പേര്‍ മാത്രമാണ് നിലവില്‍ പിടിയിലായിട്ടുള്ളത്. മറ്റ് പ്രതികളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയാണ് സ്പായിലേക്ക് ആറംഗ സംഘം അതിക്രമിച്ച് കയറി ജീവനക്കാരായ സ്ത്രീകളോട് അപമര്യാദമായി പെരുമാറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിന്‍ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.