CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 38 Minutes 4 Seconds Ago
Breaking Now

ഫോണില്‍ കൊറിയന്‍ സുഹൃത്തിനെ കുറിച്ച് സൂചനയില്ല; ചോറ്റാനിക്കരയില്‍ 16കാരി ജീവനൊടുക്കിയതില്‍ അന്വേഷണം പ്രതിസന്ധിയില്‍

ജനുവരി 27നാണ് 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

തിരുവാങ്കുളത്തെ പതിനാറുകാരിയുടെ ആത്മഹത്യയില്‍ കാരണം കണ്ടെത്താനാകാതെ പൊലീസ്. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെപ്പറ്റി പൊലീസിന് ഒരു സൂചനയും ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം പ്രതിസന്ധിയിലായത്. ഏറെ പരിശ്രമത്തിനൊടുവില്‍ പതിനാറുകാരിയുടെ ഫോണ്‍ പൊലീസ് തുറന്നുപരിശോധിച്ചിരുന്നു. എന്നാല്‍ ഫോണിലെ ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതാണ് പൊലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയത്.

ജനുവരി 27നാണ് 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിരുവാങ്കുളം മാമലയില്‍ കക്കാട് കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യയാണ് ജീവനൊടുക്കിയത്.

വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് മരിച്ചതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.