CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 38 Minutes 37 Seconds Ago
Breaking Now

എല്‍ഡിഎഫ് ജാഥയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി ; കുട്ടികളെ എത്തിച്ചത് സര്‍ക്കാര്‍ വാഹനത്തില്‍

നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജ് പറഞ്ഞു.

മന്ത്രി കെ എന്‍ ബാലഗോപാല്‍ കൊല്ലം കൊട്ടാരക്കരയില്‍ നയിച്ച എല്‍ഡിഎഫ് വികസന സന്ദേശജാഥയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി. കൊട്ടാരക്കര സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ വാഹനത്തില്‍ ജാഥയ്ക്ക് എത്തിച്ചെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊട്ടാരക്കര തൃക്കണ്ണമംഗല്‍ തോട്ടംമുക്കില്‍ കോടതി ജംഗ്ഷനില്‍ നടന്ന പരിപാടിയിലാണ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചത്. കോളേജ് വൈസ് പ്രിന്‍സിപ്പള്‍ നല്‍കിയ മറുപടി നിരുത്തരവാദിത്തപരമെന്ന് അജു ജോര്‍ജ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ പാര്‍ട്ടി പരിപാടികള്‍ക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായും അജു ജോര്‍ജ് വിമര്‍ശിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.