CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 4 Minutes 37 Seconds Ago
Breaking Now

അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്

വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്. ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് . വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ചു.

അതേസമയം ശിവകുമാറിന്റെ സുഹൃത്തുക്കളായ എന്‍ എസ് ഹരികുമാര്‍, എം രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജുഹരന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കണ്ടെത്തലുണ്ട്. മൂവരും ശിവകുമാര്‍ മന്ത്രിയായിരുന്ന കാലത്ത് സ്വത്തുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ശിവകുമാര്‍ നേരിട്ടും ബിനാമികള്‍ വഴിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കേസില്‍ ഒന്നാംപ്രതിയായ ശിവകുമാറിന് അനധികൃത സ്വത്തില്ലെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. ശിവകുമാറിന് മന്ത്രിയായിരുന്നപ്പോഴുണ്ടായിരുന്ന വരുമാനത്തിന് അനുസരിച്ചുളള സ്വത്തേയുളളു. പക്ഷെ ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തുമുള്‍പ്പെടെ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.