CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 2 Minutes 39 Seconds Ago
Breaking Now

കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസ്

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയിലായി ലഭിച്ച പരാതിയില്‍ ഫോര്‍ട്ട് കൊച്ചി പോലീസ് ആണ് കേസെടുത്തത്.

കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം. തായ്വാന്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുംബൈ സ്വദേശിയായ സുമിത് കട്ടാരയ്ക്കെതിരെ കേസെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയിലായി ലഭിച്ച പരാതിയില്‍ ഫോര്‍ട്ട് കൊച്ചി പോലീസ് ആണ് കേസെടുത്തത്.

മൂന്ന് ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. ബിനാലെയില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കാനെത്തിയ സംഗീതജ്ഞയായ യുവതി ബിനാലെയുടെ പ്രദാനവേദികളില്‍ ഒന്നായ പെപ്പര്‍ ഹൗസിന് മുന്നില്‍ വെച്ചാണ് സുമിത് കട്ടാരെയെ പരിചയപ്പെടുന്നത്. ഇയാള്‍ രാത്രി മദ്യപിക്കാന്‍ ക്ഷണിച്ചെങ്കിലും യുവതി ക്ഷണം നിരസിച്ചു. പിറ്റേന്ന് ഇയാള്‍ വീണ്ടുമെത്തി യുവതിയെ കായല്‍ യാത്രയ്ക്കായി ക്ഷണിച്ചു. ഉച്ചയ്ക്ക് ശേഷം ഇരുവരും ഉല്ലാസബോട്ടില്‍ കയറി. കായല്‍ കാഴ്ചകള്‍ കണ്ടിരിക്കെ പ്രതി യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. തന്റെ അടുത്ത് വന്നിരിക്കാന്‍ നിര്‍ബന്ധിക്കുകയും സമ്മതമില്ലാതെ ചേര്‍ത്തുപിടിക്കുകയും സ്പര്‍ശിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി പറയുന്നു.

നാട്ടിലേക്ക് തിരിച്ചുപോയതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സുമിത്തിന്റെ ഫോണ്‍ നമ്പറും മറ്റ് തെളിവുകളും സഹിതമാണ് പരാതി.

 




കൂടുതല്‍വാര്‍ത്തകള്‍.