
















കൊല്ലം പുത്തൂരില്‍ പതിനാറുകാരിയെ ജ്യോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രിക്കെതിരെയാണ് പോക്‌സോ കേസ് എടുത്തിരിക്കുന്നത്.
ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.