CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 33 Minutes 37 Seconds Ago
Breaking Now

നാഗ ചൈതന്യയുമായി പിരിഞ്ഞ ശേഷം ഇനി വേറെ ഒരാളെ വിശ്വസിക്കാന്‍ കഴിയുമെന്ന് കരുതിയില്ല; സാമന്ത

നടന്‍ നാഗ ചൈതന്യയുമായുള്ള വിവാഹമോചനം കഴിഞ്ഞ് നാല് വര്‍ഷം പിന്നിടുമ്പോഴാണ് സാമന്തയും സംവിധായകന്‍ രാജ് നിദിമൊരുവും വിവാഹിതരായത്. നാഗ ചൈതന്യയുമായി പിരിഞ്ഞ ശേഷം വീണ്ടും വേറെ ഒരാളെ വിശ്വസിക്കാന്‍ കഴിയുമെന്ന് താന്‍ കരുതിയിലെന്ന പറയുകയാണ് സാമന്ത. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 1-ന് ആയിരുന്നു വീണ്ടും സാമന്ത വിവാഹിതയായത്. തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് അഭിമുഖത്തില്‍ സാമന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളുടേതായിരുന്നു. പൊതുമധ്യത്തില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും ഒരു ഭയമുണ്ടാകും അപമാനിക്കപ്പെടുമോ, ട്രോള്‍ ചെയ്യപ്പെടുമോ എന്നൊക്കെ. നമ്മുടെ പതനം എല്ലാവരും കാണുന്നുണ്ടല്ലോ എന്ന പേടിയില്‍ എപ്പോഴും പ്രതിരോധത്തിലായിരിക്കും നമ്മള്‍. വിവാഹമോചനത്തിന് ശേഷം ഞാന്‍ പൂര്‍ണ്ണമായും ഉള്‍വലിഞ്ഞു. ഇനി മറ്റൊരാളെ വിശ്വസിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയതല്ല. എന്നാല്‍ രാജില്‍ നിന്നുള്ള സ്‌നേഹവും സൗഹൃദവും സ്വീകരിക്കാന്‍ പാകത്തില്‍ ഞാന്‍ എന്നെത്തന്നെ പാകപ്പെടുത്തി. രാജിനൊപ്പമുള്ള ഈ ബന്ധം എന്നെ കൂടുതല്‍ നല്ലൊരു മനുഷ്യനാക്കി മാറ്റി.

എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്ന ദമ്പതികളാണ് ഞങ്ങള്‍. ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യുന്നു, ഒരുമിച്ച് ഗെയിം കളിക്കുന്നു, വര്‍ക്ക് ഔട്ട് പോലും ഒരുമിച്ചാണ്. എനിക്ക് ഒരു ദിവസത്തേക്ക് എവിടെയെങ്കിലും തനിച്ച് യാത്ര പോകേണ്ടി വന്നാല്‍ പോലും വലിയ പ്രയാസമാണ്. ഇത് വെറുമൊരു ഹണിമൂണ്‍ കാലഘട്ടം ഒന്നുമല്ല, അതിനൊക്കെയുള്ള സമയം കഴിഞ്ഞു. രാജിന് മുന്നില്‍ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം, പുള്ളിക്ക് ഇപ്പോള്‍ എന്നെ ഉപേക്ഷിച്ചു പോകാന്‍ കഴിയില്ലല്ലോ,' എന്നും സാമന്ത പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.