CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes Ago
Breaking Now

'പള്ളിച്ചട്ടമ്പി'യുടെ റിലീസിംഗ് തീയതി മാറ്റിവച്ചു

ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ 'പള്ളിച്ചട്ടമ്പി'യുടെ റിലീസിംഗ് തീയതി മാറ്റിവച്ചതായി സിനിമാ പിന്നണി പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസം മൂലം സിനിമയുടെ റിലീസ് ഏപ്രില്‍ 15 വിഷുദിനത്തിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.

ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ടൊവിനോയുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയ്ലര്‍. ടൊവിനോയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറാകും സിനിമയെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി അഞ്ചു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി'. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'പള്ളിച്ചട്ടമ്പി'. 

 




കൂടുതല്‍വാര്‍ത്തകള്‍.