CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 57 Minutes 27 Seconds Ago
Breaking Now

കെന്റ് അയ്യപ്പ ക്ഷേത്രം സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല വളരെ ഭക്തിസാന്ദ്രമായി കൊണ്ടാടി

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല വളരെ ഭക്തിസാന്ദ്രമായി കൊണ്ടാടി. കെന്റിലെ മെയ്ഡ്‌സ്റ്റോണ്‍ എന്ന സ്ഥലത്ത് വച്ചാണ് ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ നടത്തപ്പെട്ടത് . രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ  പൂജകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് മൃത്യുംജയ ഹോമവും ദേവീപൂജയും സഹസ്രനാമ അര്‍ച്ചനയും നടത്തപ്പെട്ടു.രാവിലെ 9.45ന് പൊങ്കാല അടുപ്പിലേക്ക് അഗ്‌നിപകര്‍ന്ന് ഉച്ചക്ക് 2.45ന് പൊങ്കാല നിവേദ്യത്തോടെ പൊങ്കാല മഹോത്സവത്തിന് പരിസമാപ്ത്തി ആയി.

വിശേഷാല്‍ പൂജകള്‍ക്ക്   ശ്രീ അഭിജിത്ത്, താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ നമ്പിടിശ്വരര്‍, വടക്കേ വെളിയില്ലം വിഷ്ണു രവി എന്നിവര്‍ പ്രധാന കാര്‍മികത്വം വഹിച്ചു. വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കാര്‍മികത്വം വഹിച്ചു .ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ഭക്തര്‍ ഈ പുണ്യ ചടങ്ങുകളില്‍ പങ്കെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.