CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Hours 31 Minutes 24 Seconds Ago
Breaking Now

'പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട!'; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്റര്‍

കോണ്‍ഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുള അബിന്‍ വര്‍ക്കിയെ വേണ്ടെന്ന് പോസ്റ്റര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് അബിന്‍ വര്‍ക്കിക്കെതിരെ പോസ്റ്റര്‍ പതിച്ചത്. ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു. കോണ്‍ഗ്രസിന് നാല് മണ്ഡലങ്ങള്‍ മാത്രമുള്ള പത്തനംതിട്ടയില്‍ ജില്ലയിലുള്ള കോണ്‍ഗ്രസുകാര്‍ക്ക് അവസരം നല്‍കണം. സാധാരണക്കാരായ അണികളുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുത് നേതാക്കളെ എന്നും പോസ്റ്റര്‍. അബിന്‍ വര്‍ക്കിയെ ആറന്മുളയില്‍ പരിഗണിക്കുന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

നാളിത് വരെയും സംഘടനാപ്രവര്‍ത്തനം നടത്തി കേസിന് മുകളില്‍ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയില്‍ നിന്നും പ്രാപ്തരായ കോണ്‍ഗ്രസുകാര്‍ത്ത് മുന്നില്‍ സംഘടന പ്രവര്‍ത്തനത്തിന്റെ പേരില്‍ പത്തനംതിട്ടയില്‍ നിന്നൊരു കേസ് പോലും ഇല്ലാതെ ഈ ജില്ലയിലെ പ്രവര്‍ത്തനം അറിയാതെ വന്നൊരുത്തന് ഞങ്ങള്‍ സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വച്ച് കൊടുക്കരുത് നേതാക്കളെ  പോസ്റ്ററില്‍ പറയുന്നു. തങ്ങള്‍ക്ക് അഞ്ച് എംഎല്‍എമാരെ നിയമസഭയില്‍ വിടണമെന്നും പക്ഷേ അത് തങ്ങളില്‍ ഒരാള്‍ ആയിരിക്കണമെന്നും പോസ്റ്ററിലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.