CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 16 Minutes 52 Seconds Ago
Breaking Now

നിക്കാഹ് കഴിഞ്ഞ് നവവധുവിന്റെ വീട്ടിലെത്തിയ നവവരന്‍ എംഡിഎംഎ ഒളിപ്പിച്ചത് ടോയ്ലെറ്റില്‍

തവനൂര്‍ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെ(26) ആണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരൂരില്‍ കാറിലും നവവധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. തവനൂര്‍ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെ(26) ആണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പൊറ്റിലത്തറയില്‍ കാറില്‍ ഇരിക്കുകയായിരുന്ന ഷിബാന്‍ ഇവിടെയെത്തിയ പോലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നി ഇയാളെ പിടികൂടി കാര്‍ പരിശോധിച്ചപ്പോഴാണ് ഗിയര്‍ ലിവറിനുസമീപം ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.

തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് കൊടയ്ക്കല്‍ ഭാഗത്തുള്ള വധുവിന്റെ വീട്ടിലെ മുകള്‍നിലയിലുള്ള മണിയറയിലെ ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാള്‍ പറഞ്ഞത്. യൂറോപ്യന്‍ ക്ലോസറ്റിനുള്ളിലാണ് സാധനം ഒളിപ്പിച്ചിരുന്നത്. ആകെ 1.55 ഗ്രാം എംഡിഎംഎയാണ് പോലീസ് കണ്ടെടുത്തത്. ഷിബാന്‍ സ്വകാര്യ ആശുപത്രിയിലെ തെറാപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.