CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes 48 Seconds Ago
Breaking Now

'സഞ്ജു ഫാന്‍സ് അസോസിയഷന്‍ കേരള ഘടകം പ്രസിഡന്റ്', വിജയം ആഘോഷമാക്കി ബേസിലും കൂട്ടരും

2026 ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്പികളില്‍ ഒരാളായി മാറിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍. സഞ്ജുവിന്റെ മത്സരം നേരിട്ട് ആസ്വദിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ ബേസില്‍ ജോസഫും എത്തിയിരുന്നു. ഇപ്പോഴിതാ മാച്ചിന് മുന്‍പ് സ്റ്റേഡിയത്തിന് പുറത്തുനിന്നുള്ള ബേസിലിന്റെയും കൂട്ടരുടെയും ആഘോഷങ്ങളുടെ വീഡിയോ ആണ് വൈറലാകുന്നത്.

സൈലം ഗ്രൂപ്പ് സ്ഥാപകന്‍ ഡോക്ടര്‍ അനന്തു, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ നിഹാല്‍ക്ക എന്നിവര്‍ക്കൊപ്പമാണ് ബേസില്‍ കളി കാണാനെത്തിയത്. ഇവര്‍ക്കൊപ്പം സ്റ്റേഡിയത്തിന് പുറത്ത് ആഘോഷിക്കുന്ന ബേസിലിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 'സഞ്ജു ഫാന്‍സ് അസോസിയഷന്റെ കേരള ഘടകത്തിന്റെ പ്രസിഡന്റ്' എന്നാണ് വീഡിയോയില്‍ ബേസിലിനെ ഡോക്ടര്‍ അനന്തു വിശേഷിപ്പിക്കുന്നത്. നിമിഷനേരങ്ങള്‍ കൊണ്ടാണ് ഈ വീഡിയോ വൈറലായത്. സഞ്ജുവിന്റെ ജേഴ്സി അണിഞ്ഞ് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങല്‍ പങ്കുവച്ചിരിക്കുകയാണ് ബേസില്‍.

 




കൂടുതല്‍വാര്‍ത്തകള്‍.