
















അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കുമായി സ്വിറ്റ്സര്‍ലന്‍ഡ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആകാശപരിധിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട യുഎസിന്റെ സൈനിക വിമാനങ്ങള്‍ക്കാണ് ആകാശപാതയിലെ വിലക്ക്. സ്വിറ്റ്സര്‍ലന്‍ഡിന്റെ നിഷ്പക്ഷതയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് വിലക്കെന്ന് സ്വിസ് ഭരണകൂടം അറിയിച്ചു.
ഞായറാഴ്ച രണ്ട് യുഎസ് സൈനിക വിമാനങ്ങള്‍ക്ക് രാജ്യം അനുമതി നിഷേധിച്ചതായും എന്നാല്‍ രണ്ട് യാത്രാ വിമാനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുഎസ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതായും സ്വിസ് ഭരണകൂടം വ്യക്തമാക്കി.
'അമേരിക്കയുടെ സൈനിക വിമാനങ്ങളുടെ അഭ്യര്‍ത്ഥനകള്‍ സ്വിസ് ഭരണകൂടം ചര്‍ച്ച ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് അഭ്യര്‍ത്ഥനകള്‍ രാജ്യത്തിന്റെ നിഷ്പക്ഷതയുടെ നിയമം ചൂണ്ടിക്കാട്ടി ഫെഡറല്‍ കൗണ്‍സില്‍ നിരസിച്ചു'വെന്നാണ് സ്വിസ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അതേസമയം രണ്ട് യാത്രാവിമാനങ്ങള്‍ക്കും ഒരു മെയിന്റനന്‍സ് വിമാനത്തിനും അനുമതി നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.