CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 57 Seconds Ago
Breaking Now

എണ്ണവില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കും ; ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകള്‍ കടത്തിവിടില്ലെന്ന് ഇറാന്‍

. എണ്ണവില കൃത്രിമമായി കുറയ്ക്കാന്‍ കഴിയില്ല. മേഖലയിലെ സുരക്ഷയെ ആശ്രയിച്ചാണ് എണ്ണവില നിലനില്‍ക്കുന്നതെന്നും ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്‍- അമേരിക്ക ഇസ്രായേല്‍ യുദ്ധം കൂടുതല്‍ കലുഷിതമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ അതിരൂക്ഷമായ രീതിയില്‍ എണ്ണ വിലവര്‍ധന ഉണ്ടാകുമെന്ന് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകള്‍ കടത്തിവിടില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. അമേരിക്ക, ഇസ്രായേല്‍ അവരുടെ സഖ്യകക്ഷി രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ തങ്ങള്‍ ലക്ഷ്യം വെക്കുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വക്താവ് വ്യക്തമാക്കി.

മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയും ഇസ്രയേലുമാണെന്നും എണ്ണവില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. എണ്ണവില കൃത്രിമമായി കുറയ്ക്കാന്‍ കഴിയില്ല. മേഖലയിലെ സുരക്ഷയെ ആശ്രയിച്ചാണ് എണ്ണവില നിലനില്‍ക്കുന്നതെന്നും ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോളതലത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം തുടരുന്നതാണ് വിപണിയിലെ അനിശ്ചിതത്വത്തിന് കാരണം.

 




കൂടുതല്‍വാര്‍ത്തകള്‍.