CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 52 Minutes 45 Seconds Ago
Breaking Now

നോട്ട് നിരോധന തിയതി മാറ്റണം, ഇത്രയും അക്രമം വേണ്ട ,ധുരന്ധര്‍ 2 സെന്‍സര്‍ വിശദാംശങ്ങളിങ്ങനെ

ധുരന്ധര്‍ ദ റിവഞ്ച് എന്ന ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്. ഈ മാസം 19ന് പുറത്തിറങ്ങുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 21 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. 

സിനിമയിലെ അക്രമാസക്തമായ ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും മാറ്റം വരുത്താനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. 

ഒരു മിനിറ്റ് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യമാണഅ ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയത്. കൂടാതെ അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കമുണ്ടെന്ന മുന്നറിയിപ്പ് ഉള്‍പ്പെടുത്താനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ കുറയ്ക്കാനും അസഭ്യ വാക്കുകള്‍ മ്യൂട്ട് ചെയ്യാനും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.