
















സല്‍മാന്‍ ഖാനെ നായകനാക്കി അപൂര്‍വ്വ ലാഖിയ ഒരുക്കുന്ന സിനിമയാണ് ബാറ്റില്‍ ഓഫ് ഗാല്‍വാന്‍. 2020 ജൂണില്‍ ഗാല്‍വാന്‍ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിലില്‍ മാറ്റം വരുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'ബാറ്റില്‍ ഓഫ് ഗാല്‍വന്‍' എന്ന ചിത്രത്തിന്റെ പേര് മാതൃഭൂമി എന്ന് മാറ്റിയിരിക്കുകയാണ് മേക്കേഴ്സ്.
പേര് മാറ്റാനുണ്ടായ കാരണത്തെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ വിശദീകരിച്ചു. സിനിമയുടെ പേരുമാറ്റം പെട്ടന്നാണല്ലോ എന്ന് ആരാധകര്‍ക്ക് തോന്നുമെങ്കിലും അതങ്ങനെയല്ലെന്ന് അപൂര്‍വ ലാഖിയ പറഞ്ഞു. ഏറെ ആലോചിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബാറ്റില്‍ ഓഫ് ഗാല്‍വന്‍ എന്നും മാതൃഭൂമി എന്നും രണ്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിനിമ നിര്‍മിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും ഇതൊരു യുദ്ധത്തെക്കുറിച്ച് മാത്രമുള്ളതല്ലെന്ന തിരിച്ചറിവുണ്ടായി. യഥാര്‍ത്ഥത്തില്‍, ഇത് മാനവികത, സഹാനുഭൂതി, നമ്മുടെ സൈനികര്‍ നടത്തുന്ന നിശ്ശബ്ദമായ പോരാട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ളതാണെന്നും അപൂര്‍ ലാഖിയ പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അപൂര്‍വ ഇക്കാര്യം പറഞ്ഞത്. ചിത്രം ഏപ്രില്‍ 17-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2020-ല്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രാംഗദ സിംഗ്, അഭിലാഷ് ചൗധരി തുടങ്ങിയവരും ഈ സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.