
















അഫ്ഗാന്‍ താലിബാനെതിരായ സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി പാക്കിസ്ഥാന്‍. ഈദുല്‍ ഫിത്ര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിക രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മന്ത്രി അത്താവുല്ലാ തരാര്‍ സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
മാര്‍ച്ച് 18 അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 23 അര്‍ധരാത്രി വരെയാണ് ഈ ഇടവേളയെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണമോ ഡ്രോണ്‍ ആക്രമണമോ ഉണ്ടായാല്‍ നിര്‍ത്തിവച്ച ഓപ്പറേഷന്‍ ഗസബ് ലില്‍ ഹഖ് അടിയന്തരമായി പുനരാരംഭിക്കുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം കാബുളിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 400 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച പാക്കിസ്ഥാന്‍ തങ്ങല്‍ ഭീകര കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും മാത്രമാണ് ലക്ഷ്യമിട്ടതെന്നും പ്രതികരിച്ചു.