CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 12 Seconds Ago
Breaking Now

ഇറാന്റെ അജ്ഞാത ആയുധം പറന്നുവന്നിടിച്ചു ; അമേരിക്കയുടെ എഫ് 35 വിമാനത്തിന് തീ പിടിച്ചു ; അടിയന്തര ലാന്‍ഡിങ്

എഫ് 35ന് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചു.

അമേരിക്കയുടെ എഫ് 35 വിമാനത്തിന് ഇറാന്റെ ആക്രമണത്തില്‍ സാരമായ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. തീ പിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തുവെന്നും പൈലറ്റ് രക്ഷപ്പെട്ടുവെന്നുമാണ് വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 

എഫ് 35ന് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചു. പൈലറ്റ് സുരക്ഷിതനാണെന്നും ക്യാപ്‌റ്‌റന്‍ ടീം ഹോക്കന്‍സ് അറിയിച്ചു. സംഭവത്തില്‍ യുഎസ് അന്വേഷണം പ്രഖ്യാപിച്ചു.

എഫ് 35 ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡും പുറത്തുവിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 12.50 നായിരുന്നു ആക്രമണമെന്നും അമേരിക്കയുടേയും ഇസ്രയേലിന്റെയും 125 ലേറെ ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിച്ചെന്നും ഇറാന്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.