CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 47 Seconds Ago
Breaking Now

ലോക വിപണിയിലെ എണ്ണക്ഷാമം ; ഇറാനുമേലുള്ള ഉപരോധം 30 ദിവസത്തേക്ക് നീട്ടി

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിര്‍ണ്ണായക നീക്കം

ലോക വിപണിയിലെ എണ്ണക്ഷാമം കുറയ്ക്കാനും വിലക്കയറ്റം തടയാനും തന്ത്രപരമായ നീക്കവുമായി അമേരിക്ക. ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും കൈമാറുന്നതിനും വില്‍ക്കുന്നതിനും 30 ദിവസത്തേക്ക് ഉപരോധം നീക്കി. ഇത് സംബന്ധിച്ച യുഎസ് ട്രഷറി ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയിലും അനുബന്ധ ഉല്‍പ്പന്നങ്ങളും വഹിക്കുന്ന, നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതോ അല്ലെങ്കില്‍ ലോഡ് ചെയ്യപ്പെട്ടതോ ആയ ഇറാന്റെ എണ്ണ ശേഖരം വിപണിയിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കും.

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിര്‍ണ്ണായക നീക്കം. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാനും വിപണിയില്‍ എണ്ണയുടെ ലഭ്യത ഉറപ്പുവരുത്താനുമാണ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരമൊരു അനുമതി നല്‍കിയത്. ഇറാനില്‍ നിന്നുള്ള എണ്ണ വിപണിയില്‍ എത്തുന്നതോടെ വിതരണത്തിലെ കുറവ് പരിഹരിക്കപ്പെടുമെന്നും ഇത് വില കുറയ്ക്കാന്‍ സഹായിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഒരു വശത്ത് ഇറാന്റെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും, ആഭ്യന്തര വിപണിയിലെ എണ്ണവിലയും ആഗോള സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു താല്‍ക്കാലിക ഉപരോധ ഇളവ് തീരുമാനമെടുത്തത്. യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാനുള്ള താത്കാലിക സംവിധാനം മാത്രമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.