CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 53 Seconds Ago
Breaking Now

ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലായിരിക്കെ നെതന്യാഹു ജെ ഡി വാന്‍സിനെ വിളിച്ചതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ; ആരോപണവുമായി ഇറാന്‍ വിദേശകാര്യമന്ത്രി

അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതില്‍ കടുത്ത അതൃപ്തിയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.

ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നില്‍ ഇസ്രായേലിന്റെ ഇടപെടലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.

ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലായിരിക്കെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെ ഫോണില്‍ വിളിച്ചതാണ് തിരിച്ചടിയായതെന്ന് അബ്ബാസ് അരാഗ്ചി ആരോപിച്ചു.

അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതില്‍ കടുത്ത അതൃപ്തിയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ചര്‍ച്ചകള്‍ കരാറിന് തൊട്ടടുത്തെത്തിയപ്പോള്‍ അമേരിക്ക നിലപാടുകള്‍ മാറ്റിയതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഇസ്ലാമാബാദില്‍ നടന്ന സമാധാന ശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. അമേരിക്കയുടെ ഉപരോധ പ്രഖ്യാപനത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.