CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 43 Seconds Ago
Breaking Now

ഇറാനെതിരെയുള്ള യുദ്ധം അവസാനിച്ചിട്ടില്ല, ഇനിയും പലതും ചെയ്യാനുണ്ട്: നെതന്യാഹു

ഇറാനും സഖ്യകക്ഷികളും, ഹമാസും ഹിസ്ബുള്ളയും ഇറാഖ് സിറിയ യെമന്‍ എന്നിവിടങ്ങളെ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇസ്രയേലിനെ വളയാനാണ് ശ്രമിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ ആരോപണം.

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇറാനെ ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രായേല്‍. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും ചരിത്രപരമായ നേട്ടങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് വ്യക്തമായി പറയാമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

ഇറാനും സഖ്യകക്ഷികളും, ഹമാസും ഹിസ്ബുള്ളയും ഇറാഖ്  സിറിയ  യെമന്‍ എന്നിവിടങ്ങളെ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇസ്രയേലിനെ വളയാനാണ് ശ്രമിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ ആരോപണം.

ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാന്‍ ഇപ്പോള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. ഇറാന്‍ ഇസ്രയേലിനെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ അവരെ ശ്വാസം മുട്ടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

കൂടുതല്‍വാര്‍ത്തകള്‍.