CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 1 Minutes 2 Seconds Ago
Breaking Now

'ഹോര്‍മുസ് കടലിടുക്ക് ഇന്ത്യക്കായി തുറന്നിട്ടിരിക്കുന്നു; ഇന്ത്യന്‍ ടാങ്കറുകളില്‍ നിന്ന് ടോള്‍ ഈടാക്കുന്നില്ല' ഇറാന്‍ സ്ഥാനപതി

ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ഇന്ത്യന്‍ ടാങ്കറുകള്‍ ഇറാന് ടോള്‍ ഒന്നും നല്‍കുന്നില്ലെന്ന് ഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ തിങ്കളാഴ്ച വ്യക്തമാക്കിയത്

ഇറാനുമായുള്ള ഇടപാടുകള്‍ക്ക് പണം നല്‍കുന്ന കപ്പലുകളെ തടയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ഇന്ത്യന്‍ ടാങ്കറുകള്‍ ഇറാന് ടോള്‍ ഒന്നും നല്‍കുന്നില്ലെന്ന് ഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ തിങ്കളാഴ്ച വ്യക്തമാക്കിയത്. ഹോര്‍മുസ് കടലിടുക്ക് ഇന്ത്യന്‍ കപ്പലുകള്‍ക്കായി എപ്പോഴും തുറന്നിട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇതുവരെ ഞങ്ങള്‍ എന്തെങ്കിലും ചാര്‍ജ് ഈടാക്കിയിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനോട് ചോദിക്കാം,' അദ്ദേഹം പറഞ്ഞു.

ഈ പ്രയാസകരമായ സമയത്തും ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും പൊതുവായ താല്‍പ്പര്യങ്ങളാണ് ഇന്ത്യയും ഇറാനും പങ്കിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിന് ഇറാനിയന്‍ അധികൃതര്‍ ഇന്ത്യന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.