CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 48 Seconds Ago
Breaking Now

മുസ്ലിം ലീഗ് സീറ്റുകളുടെ കാര്യത്തില്‍ ചരിത്രപരമായ നേട്ടമുണ്ടാക്കും; ആനുപാതികമായി മന്ത്രിസ്ഥാനം ചോദിക്കും; പി എം എ സലാം

മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നതിനെക്കുറിച്ച് പാര്‍ട്ടി നിലവില്‍ ആലോചിച്ചിട്ടില്ലെന്ന് സലാം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. എം.എല്‍.എമാരുടെ എണ്ണത്തില്‍ പാര്‍ട്ടിയുടെ റെക്കോര്‍ഡ് ഇത്തവണ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സമുദായിക ധ്രുവീകരണമല്ല മറിച്ച് സംസ്ഥാന സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരമാണ് പ്രതിഫലിക്കുകയെന്നും ഇത് ലീഗിന് വലിയ മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നതിനെക്കുറിച്ച് പാര്‍ട്ടി നിലവില്‍ ആലോചിച്ചിട്ടില്ലെന്ന് സലാം വ്യക്തമാക്കി. എം.എല്‍.എമാരുടെ എണ്ണത്തിന് അനുസരിച്ചുള്ള മന്ത്രിസ്ഥാനങ്ങള്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലാദ്യമായി ഇത്തവണ രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 27 പേരെയാണ് മുസ്ലിം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.