CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 40 Minutes 55 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ ഞെട്ടിച്ച് വിജയ്; സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നില്‍

തമിഴ്‌നാട്ടില്‍ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്.

തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോ?ഗമിക്കുമ്പോള്‍ ടിവികെ മുന്നില്‍. കൊളത്തൂരില്‍ എംകെ സ്റ്റാലിന്‍ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ 700 വോട്ടിനാണ് സ്റ്റാലിന്‍ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയില്‍ ടിവികെ തരംഗമാണ് ഉള്ളത്. തിരുച്ചി ഈസ്റ്റില്‍ വിജയ്ക്കാണ് നിലവില്‍ ലീഡ്. 1600 വോട്ടിലാണ് ലീഡ് ചെയ്യുന്നത്.

തമിഴ്‌നാട്ടില്‍ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. 67 സീറ്റുകളില്‍ ടിവികെയും 52 സീറ്റുകളില്‍ എഐഎഡിഎംകെയുമാണ് 50 സീറ്റുകളില്‍ ഡിഎംകെയും ലീഡ് ചെയ്യുന്നത്. വിജയ് രണ്ട് സീറ്റിലും മുന്നില്‍ തുടരുകയാണ്. വോട്ടെണ്ണല്‍ പുരോ?ഗമിക്കുമ്പോള്‍ ഡിഎംകെ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. മൂന്നാം സ്ഥാനത്താണ് ഡിഎംകെ. സ്റ്റാലിനും ഉദയനിധിയും 2 മന്ത്രിമാരും പിന്നിലാണ്. പെരമ്പൂരില്‍ വിജയ്ക്ക് 3000 വോട്ടിന്റെ ലീഡ് ആണുള്ളത്.

 




കൂടുതല്‍വാര്‍ത്തകള്‍.