CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 30 Minutes 39 Seconds Ago
Breaking Now

ഭാര്യയ്ക്ക് മൂന്ന് അവിഹിതം, അവര്‍ വീട്ടിലുള്‍പ്പെടെ വന്നു ; 19 പേജ് ആത്മഹത്യാ കുറിപ്പെഴുതിയ ശേഷം ടെക്കി യുവാവ് ജീവനൊടുക്കി

കാമുകന്മാരില്‍ ഒരാള്‍ രേണുകയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതായും ടെക്കി പറയുന്നു.

ഭാര്യയ്ക്ക് മൂന്ന് അവിഹിതമുണ്ടെന്ന് ആരോപിച്ച് 36 കാരനായ ടെക്കി യുവാവ് ജീവനൊടുക്കി. 19 പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഹൈദരാബാദാണ് സംഭവം. യുവാവിന്റെ ആരോപണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

തന്റെ ഭാര്യ രേണുകയ്ക്ക് മൂന്നു കാമുകന്മാരുണ്ടെന്നും ദാമ്പത്യ ജീവിതം നശിച്ചെന്നും ആരോപിച്ച് സീതാറാം എന്ന യുവാവ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഭാര്യ ഈ മൂന്നു കാമുകന്മാരുമായി ബന്ധം തുടരുന്നുണ്ടെന്നും സീതാറാം ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നു.

കാമുകന്മാരില്‍ ഒരാള്‍ രേണുകയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതായും ടെക്കി പറയുന്നു. രമണ എന്നു പേരായ ഉപയോക്താവാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഹുസൈന്‍ സാഗര്‍ തടാകത്തില്‍ ചാടിയാണ് സീതാറാം ജീവനൊടുക്കിയത്.

ഇന്‍സ്റ്റയില്‍ ദൃശ്യം പ്രചരിച്ചതോടെ താന്‍ മാനസിക സമ്മര്‍ദ്ദത്തിലായെന്നും ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറയുന്നു. ഭാര്യയെ അങ്ങേയറ്റം സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടും താന്‍ ചതിക്കപ്പെട്ടെന്ന് സീതാറാം കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.