CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 30 Minutes 7 Seconds Ago
Breaking Now

കൊല്‍ക്കത്തയിലെ സ്‌ട്രോങ്ങ് റൂം ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതം; തൃണമൂലിനെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

സ്‌ട്രോങ്ങ് റൂമുകള്‍ക്ക് 24 മണിക്കൂറും കാവല്‍ നില്‍ക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ പ്രതിഷേധം.

കൊല്‍ക്കത്തയിലെ സ്‌ട്രോങ്ങ് റൂം ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.കൊല്‍ക്കത്തയിലെ ഇവിഎം സ്‌ട്രോങ്ങ് റൂമായ ഖുദിറാം അനുശീലന്‍ കേന്ദ്രത്തിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ വിശദീകരണം.തങ്ങള്‍ പരാതികള്‍ പരിശോധിച്ചുവെന്നും എന്നാല്‍ അതില്‍ വസ്തുതകളൊന്നും കണ്ടെത്താനായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

സ്‌ട്രോങ്ങ് റൂമിനുള്ളില്‍ ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് ടിഎംസി സ്ഥാനാര്‍ത്ഥികളായ കുനാല്‍ ഘോഷും ശശി പഞ്ജയും സമരത്തിനിറങ്ങിയതോടെ വലിയ നാടകീയ രംഗങ്ങളാണ് ഖുദിറാം അനുശീലന്‍ കേന്ദ്രത്തിന് മുന്നില്‍ അരങ്ങേറിയത്. സ്‌ട്രോങ്ങ് റൂമുകള്‍ക്ക് 24 മണിക്കൂറും കാവല്‍ നില്‍ക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ പ്രതിഷേധം.

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ജനാധിപത്യത്തെ പകല്‍വെളിച്ചത്തില്‍ കൊലപ്പെടുത്തുകയാണെന്നും പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ ബാലറ്റ് പെട്ടികള്‍ തുറക്കുകയാണെന്നും ടിഎംസി എക്‌സിലൂടെ ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.