
















പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍. രാജിവയ്ക്കാന്‍ തയ്യാറാകാത്തതു കൊണ്ടാണ് ഗവര്‍ണ്ണര്‍ ആര്‍എന്‍ രവി മമത മന്ത്രിസഭയെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ മമത ബാനര്‍ജി കൂട്ടാക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി. രാഷ്ട്രപതി ഭരണത്തോടെ കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയും ഇല്ലാതാകും.
ബംഗാളില്‍ ഫലം വന്ന് മൂന്നാം ദിവസവും സ്ഥാനം ഒഴിയാന്‍ മമത ബാനര്‍ജി തയ്യാറായിരുന്നില്ല. ജനവിധി അട്ടിമറിച്ചതാണെന്ന നിലപാടില്‍ തുടര്‍ന്ന മമത ബാനര്‍ജി മുഖ്യമന്ത്രി പദം, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടില്‍ തുടരുകയാണ്. അതേസമയം നിയമസഭയുടെ കാലാവധി അവസാനിച്ചതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ഗവര്‍ണറുടെ വിശദീകരണം. പശ്ചിമബംഗാള്‍ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു.