CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 37 Seconds Ago
Breaking Now

ജയിലിലെ പ്രണയം; മധ്യപ്രദേശില്‍ ജയില്‍ മോചിതനായ കൊലക്കേസ് പ്രതിയെ വിവാഹം ചെയത് ജയില്‍ ഉദ്യോഗസ്ഥ

കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു വിവാഹം.

മധ്യപ്രദേശിലെ സ്തനയില്‍ കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയില്‍ ഉദ്യോഗസ്ഥ. സ്തന സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും അവിടെ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ധര്‍മ്മേന്ദ്ര സിങും തമ്മിലാണ് വിവാഹിതരായത്. കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു വിവാഹം. ജയിലിനുള്ളില്‍ വെച്ച് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയും ഒടുവില്‍ മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു.

ധര്‍മ്മേന്ദ്ര സിങ് 2007-ലെ ഒരു കൗണ്‍സിലറുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നത്. ജയിലില്‍ വാറണ്ട് ഇന്‍-ചാര്‍ജ് ആയി ജോലി ചെയ്തിരുന്ന ഫിറോസയുമായി വാറണ്ട് സംബന്ധമായ ജോലികളില്‍ സഹായിച്ചിരുന്ന ധര്‍മ്മേന്ദ്ര നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഏകദേശം 14 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ധര്‍മ്മേന്ദ്രയെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ നാല് വര്‍ഷം മുമ്പാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. മോചനത്തിന് ശേഷം ഇരുവരും തങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.