
















നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് യുഡിഎഫ്് - ബിജെപി ഡീല്‍ നടന്നെന്ന ഗണേഷ് കുമാറിന്റെ ആരോപണം തള്ളി ജ്യോതികുമാര്‍ ചാമക്കാല രംഗത്ത് തോറ്റതോടെ ഗണേഷ് കുമാറിന്റെ സമനില തെറ്റിയെന്ന് അദ്ദേഹം പരിഹസിച്ചു കണക്കുകള്‍ പറയുമ്പോള്‍ വസ്തുതാപരമായി പറയണം ബിജെപിയുടെ മാത്രമല്ല എല്‍ഡിഎഫിന്റെയും വോട്ടും തനിക്ക് ലഭിച്ചു ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് പറയുന്ന ഗണേഷ് എല്‍ഡിഎഫിന്റെ വോട്ട് കുറഞ്ഞത് കാണുന്നില്ല 10 വര്‍ഷം കൊണ്ട് 8% വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായത് 18000 വോട്ടിന്റെ വര്‍ധന യുഡിഎഫിന് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു
പത്തനാപുരത്തെ പരാജയത്തിന് കാരണം യുഡിഎഫ് -ബിജെപി ഡീല്‍ ആണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാര്‍ ഇന്നലെയാണ് ആരോപണം ഉന്നയിച്ചത്. 7,031 വോട്ട് മാത്രമാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. 2016 ല്‍ 11,700 ഉം 2021 ല്‍ 12,398 ഉം വോട്ട് ലഭിച്ച സ്ഥാനത്താണ് ഈ കുറവ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടാണ്. ബിജെപി ജയിച്ച പല വാര്‍ഡുകളിലും വോട്ട് രണ്ടക്കം കടന്നില്ല. പ്രചാരണ രംഗത്ത് പോലും എന്‍.ഡി.എ സജീവമല്ലായിരുന്നുവെന്നും ബിജെപി വോട്ടുകള്‍ യുഡിഎഫിലേക്ക് പോയെന്നും ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അരോപിച്ചു. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് ഗണേഷ് കുമാറിനെ അട്ടിമറിച്ച് ഇത്തവണ വിജയിച്ചത്.