
















വാടാനപ്പള്ളിയില്‍ കെ സി ക്ക് അനുകൂലമായി സിപിഎം നേതാവ് ഫ്‌ലക്‌സ് വെച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ് അരവശേരി രംഗത്ത് .ക്യാമറ ഉണ്ടെന്ന് കാര്യം അറിഞ്ഞില്ല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശബ്ദ സന്ദേശം കോണ്‍ഗ്രസ് പുറത്തുവിട്ടു . കോണ്‍ഗ്രസില്‍ വിപ്ലവം ഉണ്ടാക്കാനാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു .
അതേ സമയം ഫ്‌ലക്‌സ് വെച്ച സംഭവം പരിശോധിച്ചിട്ടില്ലെന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി
കഴിഞ്ഞ ദിവസം രാത്രി 11 മണി നേരത്താണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച് 'കെ സി നയിക്കട്ടെ' എന്നെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സിപിഐഎം നേതാവ് സ്ഥാപിച്ചത്.
രാവിലെ അത് ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുകയും ചെയ്തു. എന്നാല്‍ സിസിടിവി ചതിച്ചതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു. സിപിഐഎം നേതാവും വാടാനപ്പള്ളി ലോക്കല്‍ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭര്‍ത്താവുമായ അരവശ്ശേരി മുഹമ്മദാണ് സിസിടിവിയില്‍ കുടുങ്ങിയത്.