CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 26 Seconds Ago
Breaking Now

കൊച്ചിയില്‍ മോഡലുകളെ വിദേശ സെക്സ് റാക്കറ്റിന് വിറ്റ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് ; മൂന്നു പേര്‍ അറസ്റ്റില്‍

അറസ്റ്റിലായ സിന്ധുവാണ് യുവതികളെ ദുബായിലെത്തിക്കാന്‍ നേതൃത്വം നല്‍കിയത്.

ഫാഷന്‍ ഷോയുടെ മറവില്‍ മോഡലുകളെ വിദേശത്തെ സെക്‌സ് റാക്കറ്റിന്റെ കെണിയില്‍പ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതം. കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിനി മഞ്ജിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ അലീന, സിന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാഷന്‍ ഷോകളില്‍ പങ്കെടുപ്പിക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ യുവതികളെ ദുബായിലേക്ക് കടത്തിയത്. ഇതിനായി പ്രതിയായ അലീന സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി വിപുലമായ പരസ്യങ്ങള്‍ നല്‍കി യുവതികളുടെ വിശ്വാസം പിടിച്ചുപറ്റി. അറസ്റ്റിലായ സിന്ധുവാണ് യുവതികളെ ദുബായിലെത്തിക്കാന്‍ നേതൃത്വം നല്‍കിയത്.

ദുബായില്‍ എത്തിയ യുവതികള്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണെന്ന് പോലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. യുവതികള്‍ക്ക് ലഹരിമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയെന്നും ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ അന്വേഷണം വിദേശത്തേക്കും നീളും. മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. റാക്കറ്റില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ കൂടി നിലവില്‍ ദുബായിലുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ യുവതികള്‍ ചതിയില്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.