CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 41 Seconds Ago
Breaking Now

ഇന്ത്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പുടിനും ഷി ജിന്‍പിങും നേരിട്ട് പങ്കെടുക്കും

ഇരു നേതാക്കളുടെയും സാന്നിധ്യം ആഗോളതലത്തില്‍ ഉറ്റുനോക്കപ്പെടുന്ന സുപ്രധാന നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ വേദിയാക്കുമെന്നാണ് പ്രതീക്ഷ.

ആഗോള തലത്തില്‍ സുപ്രധാന നയതന്ത്ര ചര്‍ച്ചകളുടെ വേദിയാകാന്‍ ഇന്ത്യ. വരുന്ന സെപ്തംബറില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നേരിട്ട് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. 

ഇരു നേതാക്കളുടെയും സാന്നിധ്യം ആഗോളതലത്തില്‍ ഉറ്റുനോക്കപ്പെടുന്ന സുപ്രധാന നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ വേദിയാക്കുമെന്നാണ് പ്രതീക്ഷ. ഗല്‍വാന്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കുന്നത് എന്നതിനാല്‍ ഈ സന്ദര്‍ശനത്തിന് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്. ഉച്ചകോടിയില്‍ ഇറാന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാരും പങ്കെടുത്തേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുടിന്റെ ചൈനീസ് സന്ദര്‍ശനത്തിനിടെയാണ് ഇരുവരും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുമെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.