CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 28 Seconds Ago
Breaking Now

റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിക്കുകയാണെന്ന് പുടിന്‍ ; യുഎസിന് നന്ദിയെന്നും പ്രതികരണം

ചര്‍ച്ചകള്‍ സുഗമമാക്കിയതിന് യുഎസിനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്.

റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. നാലു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന പോരാട്ടം അഴസാനിപ്പിക്കാന്‍ സഹായിച്ച യുഎസിന് നന്ദിയെന്നും പുടിന്‍ പറഞ്ഞു.യുക്രെയ്‌നും റഷ്യയും മൂന്നു ദിവസത്തേയ്ക്ക് വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും യുദ്ധ തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.

ചര്‍ച്ചകള്‍ സുഗമമാക്കിയതിന് യുഎസിനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. പക്ഷെ ഇത് റഷ്യയ്ക്കും യുക്രെയ്‌നും വേണ്ടിയുള്ള കാര്യമാണ്. യുക്രെയ്ന്‍ സംഘര്‍ഷം അഴസാനിക്കുകയാണ്. ട്രംപ് നിര്‍ദ്ദേശിച്ച യുദ്ധ തടവുകാരുടെ കൈമാറ്റത്തിനായി യുക്രെയ്‌ന്റെ പ്രതികരണത്തിന് കാത്തുനില്‍ക്കുകയാണ് റഷ്യ. ട്രംപിന്റെ നിര്‍ദ്ദേശത്തിന് യുക്രെയ്ന്‍ പ്രതികരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇതുവരെ ഞങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല, പുടിന്‍ പറയുന്നു.

മേയ് 9 മുതല്‍ 11 വരെ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു. ആയിരം യുദ്ധ തടവുകാരെ പരസ്പരം കൈമാറാനും നിര്‍ദ്ദേശിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.