CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 31 Seconds Ago
Breaking Now

നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോള്‍, മിനാബിനെ മറക്കരുത്', വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്ക് വൈകാരിക സന്ദേശവുമായി ഇറാന്‍

''സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോള്‍ ആ സ്‌നേഹവും സുരക്ഷിതത്വവും അനുഭവിക്കുന്ന കരോളിന്‍, മിനാബ് സ്‌കൂളില്‍ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെ മാതാപിതാക്കളുടെ വേദനയും ഓര്‍ക്കണമെന്നായിരുന്നു''

അമേരിക്കന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റും ഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം അതീവ വൈകാരികമായ നിലയിലേക്ക് . ഇറാനിലെ മിനാബ് സ്‌കൂള്‍ കൂട്ടക്കൊലയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കരോളിന്‍ ലീവിറ്റിന് അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചതിനുള്ള ആശംസകള്‍ ഇറാന്‍ നേര്‍ന്നത്. ഇറാന്റെ പരാമര്‍ശം വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോള്‍ ആ സ്‌നേഹവും സുരക്ഷിതത്വവും അനുഭവിക്കുന്ന കരോളിന്‍, മിനാബ് സ്‌കൂളില്‍ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെ മാതാപിതാക്കളുടെ വേദനയും ഓര്‍ക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോള്‍, മിനാബിനെ മറക്കരുത് എന്ന സന്ദേശം ഒരു നയതന്ത്ര കുറിപ്പിനേക്കാളുപരി കടുത്ത മുന്നറിയിപ്പും പ്രതിഷേധവുമായിട്ടാണ് ലോകം വിലയിരുത്തുന്നത്. 150ഓളം പെണ്‍കുട്ടികളുടെ ജീവന്‍ കവര്‍ന്ന ആ മിസൈല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന അമേരിക്കയുടെയും കരോളിന്‍ ലീവിറ്റിന്റെയും പഴയ നിലപാടിനെതിരെയുള്ള രൂക്ഷമായ വിമര്‍ശനം കൂടിയാണ് ഇറാന്റെ ആശംസ.

മിനാബ് ദുരന്തം നടന്ന സമയത്ത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണങ്ങള്‍ അപക്വമായിരുന്നു. സിവിലിയന്‍ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക മറച്ചുവെച്ചുവെന്നും, മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കരോളിന്‍ ലീവിറ്റ് ഈ ദാരുണ സംഭവത്തെ നിസ്സാരവല്‍ക്കരിച്ചുവെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. ആ ദുരന്തത്തില്‍ മരിച്ച ഓരോ കുട്ടിക്കും കരോളിന്റെ കുഞ്ഞിനെപ്പോലെ തന്നെ സ്വപ്നങ്ങളും അവരെ സ്‌നേഹിക്കുന്ന മാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് നിലവിലെ ഇറാന്റെ ആശംസ. എന്നാല്‍ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ ഒരു രാഷ്ട്രീയ ദുരന്തവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇറാന്റെ ഈ നീക്കം തികച്ചും അസാധാരണമാണ്. ഇത് ഒരുതരം മനശാസ്ത്രപരമായ യുദ്ധം ആണെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.