CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 20 Seconds Ago
Breaking Now

ചൈന സന്ദര്‍ശനത്തിന് മുമ്പ് ഇറാനുമായി കരാറിലെത്തിയേക്കുമെന്ന് ട്രംപ്

.ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയാകുന്നതായി റിപ്പോര്‍ട്ട്. ഇറാനുമായി വളരെ മികച്ച രീതിയില്‍ ചര്‍ച്ചകള്‍ നടന്നതായും ഒരു കരാറിലെത്താന്‍ വളരെയേറെ സാധ്യതയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. നിലവിലെ സംഘര്‍ഷം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള യുഎസ് നിര്‍ദ്ദേശം ഇറാന്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം .

ചര്‍ച്ചകളിലെ പുരോഗതിയെക്കുറിച്ച് വൈറ്റ് ഹൗസില്‍ സംസാരിക്കവെ ട്രംപ് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ചു .ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്ത ആഴ്ച നിശ്ചയിച്ചിട്ടുള്ള ചൈന സന്ദര്‍ശനത്തിന് മുമ്പ് ഇറാനുമായി കരാറിലെത്താന്‍ കഴിയുമെന്ന് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഈ സംഘര്‍ഷം അവസാനിക്കാന്‍ വലിയ സാധ്യതയുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും എന്നാല്‍ അത് അവസാനിക്കുന്നില്ലെങ്കില്‍ വീണ്ടും അതിശക്തമായ ആക്രമണം നടത്തേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.