CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 1 Minutes 47 Seconds Ago
Breaking Now

ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കാത്ത കരാറില്ല ; നെതന്യാഹുവും ട്രംപും തമ്മില്‍ ധാരണ

ചര്‍ച്ച ഏറെ വിജയകരമായിരുന്നു എന്ന് ട്രംപ് പിന്നീട് വ്യക്തമാക്കി.

ഇറാന്റെ ആണവ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കുന്ന രീതിയില്‍ മാത്രമേ, അവരുമായി ഏതൊരു അന്തിമ കരാറും രൂപീകരിക്കാവൂ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തമ്മില്‍ ധാരണയായി. ശനിയാഴ്ച രാത്രി ഇരുനേതാക്കളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് നിര്‍ണായക തീരുമാനം. ചര്‍ച്ച ഏറെ വിജയകരമായിരുന്നു എന്ന് ട്രംപ് പിന്നീട് വ്യക്തമാക്കി.

ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണ ശാലകള്‍ പൂര്‍ണമായി നിര്‍ത്തലാക്കുക. നിലവില്‍ സമ്പുഷ്ടീകരിച്ച ആണവ സാമഗ്രികള്‍ ഇറാന്റെ പ്രദേശത്തു നിന്ന് നീക്കം ചെയ്യുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു. ഇറാന്‍ ഒരു കാരണവശാലും ആണവായുധം കൈക്കലാക്കില്ല എന്ന തങ്ങളുടെ നയത്തില്‍ മാറ്റമില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചു.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളില്‍ നിന്നുമുള്ള ഭീഷണികള്‍ക്കെതിരേയും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിന് ട്രംപ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.