
















ആര്‍ ജെ മിഥുന്‍ രമേഷ് മലയാളികള്‍ക്ക് അന്യനല്ല, നമ്മുടെ സ്വീകരണ മുറിയുടെ ഭാഗമായി മിഥുന്‍ എത്തിയിട്ട് 25 വര്‍ഷം പൂര്‍ത്തിയായി. മിഥുനെ ആദരിക്കാനായി പ്രിയപ്പെട്ടവര്‍ ഒരുക്കിയ ' മിഥുനം' പരിപാടി ആഘോഷമാക്കി യുകെ മലയാളികള്‍. ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ റേഡിയോ ഓര്‍മ്മകളെ അനുസ്മരിക്കും വിധം അനൗണ്‍സുമെന്റുകളിലൂടെയാണ് പരിപാടി തുടങ്ങിയത്. അനുശ്രീയും ജോവില്‍ടണും അവതാരകരായി കാണികളുടെ ഹൃദയം കീഴടക്കുകയായിരുന്നു.

പഴയ റേഡിയോ വാര്‍ത്തകളും, വയലും വീടും, റേഡിയോയുടെ ഇന്നത്തെ പ്രോഗ്രാം, ന്യൂസ്, ലെറ്റര്‍ റീഡിങ് തുടങ്ങിയ രീതിയിലുള്ള അവതരണമാണ് രണ്ടുപേരും നടത്തിയത്. പരിപാടിയ്ക്ക് മോടി കൂട്ടുവാന്‍ ഉന്മേഷ് ബഷീര്‍, നിമി, അഭിജിത്ത് യോഗി തുടങ്ങിയവരുടെ പാട്ടുകളും ഉണ്ടായിരുന്നു.

കൂടാതെ ചെല്‍റ്റനാം ഗേള്‍സിന്റെയും റിതം റോയല്‍സ് വാര്‍വികാന്‍ ലിവിങ്‌സ്ടണ്‍ ഗ്രൂപ്പിന്റെ നൃത്തവും പരിപാടിയ്ക്ക് മോടി കൂട്ടി.

മിഥുനെ കുട്ടികള്‍ ചേര്‍ന്ന് വേദിയിലേക്ക് ആദരവോടെ സ്വീകരിക്കുകയായിരുന്നു. ദുബായ് മുതല്‍ മിഥുന്റെ സുഹൃത്തായിരുന്ന മോന്‍സിയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്. ഗോപു, അശ്വതി എന്നിവരും എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

മിഥുന്റെ കഴിഞ്ഞ 25 വര്‍ഷ കലാ ജീവിതത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പഴയ റേഡിയോ സ്‌റ്റൈലില്‍ അവതാകര്‍ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രിയപ്പെട്ടവര്‍ മിഥുനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

യുകെ മലയാളികളുടെ സ്വകാര്യ അഭിമാനമായ ഷെഫ് ജോമോനും ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഡയറക്ടര്‍ ജെഗി ജോസഫും ആശംസകള്‍ അറിയിച്ചു
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, കേര ഫുഡ്‌സ് , റോഫ ഇന്റീരിയേഴ്‌സ്, യുണൈറ്റഡ് കൊച്ചിന്‍ തുടങ്ങിയവരായിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സ്. ചില്ലി ലൈഫായിരുന്നു കേറ്ററിങ് പാര്‍ട്ട്ണര്‍
മിഥുന്‍ നടത്തിയ ഇന്‍ഡിവിജ്വല്‍ സെക്ഷനും ഗെയിംസും എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

ഡിജെ അസീറിന്റെ വയലിന്‍ പരിപാടിയുടെ മാറ്റുകൂട്ടി.പ്രോഗ്രാമിന്റെ ടെക്‌സപ്പോര്‍ട്ടര്‍മാരായുണ്ടായിരുന്നത് ഷാരോണ്‍, മനോജ് വേണുഗോപാല്‍ എന്നിവരായിരുന്നു. സ്റ്റീഫന്‍ ഇളവുങ്കല്‍ പരിപാടിയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഉന്മേഷ് ബഷീറിന്റെ ഡാന്‍സും മിഥുന്റെ നൃത്തവും അവതരണവുമെല്ലാം വേദിയെ ഇളക്കിമറിച്ചു. കാണികള്‍ക്ക് ഒരു മനോഹരമായ സായാഹ്നം സമ്മാനിച്ചാണഅ മിഥുനം പരിപാടി അവസാനിച്ചത്.
