CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 34 Seconds Ago
Breaking Now

യുക്മ ഈസ്റ്റ്‌വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് കായികമാമാങ്കം വന്‍ വിജയമായി ; വാര്‍വിക് & ലെമിങ്ടണ്‍ മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ ; കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിറ്റ്ച് റണ്ണര്‍-അപ്പ്. ; അമ്മ മലയാളം മാന്‍സ്ഫീല്‍ഡ് മൂന്നാമത്

റെഡിറ്റ്ച്: യുക്മ ഈസ്റ്റ്‌വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയന്‍ സംഘടിപ്പിച്ച കായികമാമാങ്കം റെഡിറ്റ്ചിലെ ആബി സ്റ്റേഡിയത്തില്‍ ആവേശകരമായ മത്സരങ്ങളോടെയും മികച്ച പങ്കാളിത്തത്തോടെയും വിജയകരമായി സമാപിച്ചു. റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളില്‍ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ഈ പരിപാടി കായിക മികവിന്റെയും കൂട്ടായ്മയുടെയും മഹോത്സവമായി മാറി.



രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍ കായികമേള ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണല്‍ കമ്മിറ്റി അംഗം ജോര്‍ജ് തോമസ്, റീജിയണല്‍ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര, മറ്റ് റീജിയണല്‍ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് താരങ്ങള്‍ അണിനിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് അരങ്ങേറി.

ദിവസം മുഴുവന്‍ വിവിധ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലായി നടന്ന മത്സരങ്ങള്‍ എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള താരങ്ങളുടെ ഉജ്ജ്വല പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മത്സരങ്ങള്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സജീവ് സെബാസ്റ്റ്യന്റെയും ട്രാക്ക് കോര്‍ഡിനേറ്റര്‍ ജിനു സെബാസ്റ്റ്യന്റെയും നേതൃത്വത്തില്‍ സുഗമമായി നടന്നു.



കടുത്ത മത്സരങ്ങള്‍ക്കൊടുവില്‍ വാര്‍വിക് & ലെമിങ്ടണ്‍ മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്മാരായി കിരീടം സ്വന്തമാക്കി. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിറ്റ്ച് റണ്ണര്‍-അപ്പായും അമ്മ മലയാളം മാന്‍സ്ഫീല്‍ഡ് രണ്ടാം റണ്ണര്‍-അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

വ്യക്തിഗത ചാമ്പ്യന്‍മാര്‍

കിഡ്‌സ് വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ ചാമ്പ്യനായി അഹാന അഭിഷേക് (വാര്‍വിക് & ലെമിങ്ടണ്‍ മലയാളി അസോസിയേഷന്‍)യും ആണ്‍കുട്ടികളുടെ ചാമ്പ്യനായി ആയ്ഡന്‍ ഷെറിന്‍ (അമ്മ മലയാളം മാന്‍സ്ഫീല്‍ഡ്)യും തിരഞ്ഞെടുക്കപ്പെട്ടു.

സബ് ജൂനിയേഴ്‌സ് വിഭാഗത്തില്‍ കൈറ ഫെര്‍ണാണ്ടസ് (വാര്‍വിക് & ലെമിങ്ടണ്‍ മലയാളി അസോസിയേഷന്‍) പെണ്‍കുട്ടികളുടെ ചാമ്പ്യനായി, ആരോണ്‍ വിന്‍സെന്റ് (അമ്മ മലയാളം മാന്‍സ്ഫീല്‍ഡ്) ആണ്‍കുട്ടികളുടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.

ജൂനിയേഴ്‌സ് വിഭാഗത്തില്‍ റിയാന ജോസഫ് (വാര്‍വിക് & ലെമിങ്ടണ്‍ മലയാളി അസോസിയേഷന്‍) പെണ്‍കുട്ടികളുടെ ചാമ്പ്യനായി, ഏസല്‍ ജെയിംസ് വിപിന്‍ (വാര്‍വിക് & ലെമിങ്ടണ്‍ മലയാളി അസോസിയേഷന്‍) ആണ്‍കുട്ടികളുടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.

സീനിയേഴ്‌സ് വിഭാഗത്തില്‍ നേഹ റെന്‍ജിത്ത് (സട്ടണ്‍ കോള്‍ഡ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍) പെണ്‍കുട്ടികളുടെ ചാമ്പ്യനായി, ധ്യാന്‍ കൃഷ്ണ (അമ്മ മലയാളം മാന്‍സ്ഫീല്‍ഡ്) ആണ്‍കുട്ടികളുടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.



അഡള്‍ട്ട് വിഭാഗത്തില്‍ വനിതാ ചാമ്പ്യനായി ദിവ്യ നിഖില്‍ (കോവെന്‍ട്രി കേരള കമ്മ്യൂണിറ്റി)യും പുരുഷ ചാമ്പ്യനായി ആകാശ് ഉപേന്ദ്രന്‍ പാലാപറമ്പില്‍ (കോവെന്‍ട്രി കേരള കമ്മ്യൂണിറ്റി)യും വിജയിച്ചു.

സീനിയര്‍ അഡള്‍ട്ട് വിഭാഗത്തില്‍ വനിതാ വിഭാഗത്തില്‍ നിഷ ലിജു (നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍)യും ഷീബ സ്‌കറിയ (വോര്‍സെസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍)യും സംയുക്ത ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ ജോസ് പരയ്ക്കല്‍ (വാര്‍വിക് & ലെമിങ്ടണ്‍ മലയാളി അസോസിയേഷന്‍) ചാമ്പ്യനായി.

സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ വനിതാ ചാമ്പ്യനായി ബിന്‍സി ലിനു (കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിറ്റ്ച്)യും പുരുഷ വിഭാഗത്തില്‍ മനോജ് വര്‍ക്കി (കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിറ്റ്ച്)യും സണ്ണി ജോണ്‍ (വാര്‍വിക് & ലെമിങ്ടണ്‍ മലയാളി അസോസിയേഷന്‍)യും സംയുക്ത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും റീജിയണല്‍ ട്രഷറര്‍ പോള്‍ ജോസഫ് സ്വാഗത പ്രസംഗം നടത്തി. അദ്ദേഹം മുഖ്യാതിഥിയെയും വിവിധ അസോസിയേഷനുകളെയും കായികതാരങ്ങളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു. ദിനം മുഴുവന്‍ മികച്ച രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച സംഘാടക സമിതിയെയും വോളണ്ടിയര്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു. കായികമാമാങ്കം വിജയകരമാക്കാന്‍ പങ്കെടുത്ത എല്ലാ അസോസിയേഷനുകളുടെയും സഹകരണവും ആവേശവും പ്രശംസിച്ച അദ്ദേഹം, ഇത്തരം പരിപാടികള്‍ സമൂഹ ഐക്യവും യുവജനങ്ങളുടെ കായികമികവും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് അഭിപ്രായപ്പെട്ടു.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും യുക്മ നാഷണല്‍ സെക്രട്ടറി ജയ്കുമാര്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടകരെയും സന്നദ്ധപ്രവര്‍ത്തകരെയും പങ്കെടുത്ത എല്ലാ അസോസിയേഷനുകളെയും അഭിനന്ദിച്ചുകൊണ്ട് റീജിയണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ ഫോട്ടോകള്‍ കാണുവാനായി താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://photos.app.goo.gl/AdanEMKvDHvuFUEHA



രാജപ്പന്‍ വര്‍ഗീസ്
(പി ആര്‍ ഒ, യുക്മ മിഡ്ലാന്‍ഡ്‌സ് റീജിയന്‍)






കൂടുതല്‍വാര്‍ത്തകള്‍.