CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 21 Seconds Ago
Breaking Now

ക്രിക്കറ്റ് കളിക്കിടെ ബോള്‍ സ്ത്രീയുടെ ദേഹത്തുകൊണ്ടു, കുട്ടികളെ ജനാലയില്‍ കെട്ടിയിട്ട് ചെരുപ്പുകൊണ്ട് മര്‍ദ്ദിച്ച് നാട്ടുകാര്‍

സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്.

ക്രിക്കറ്റ് പന്ത് സ്ത്രീയുടെ ശരീരത്തില്‍ തട്ടിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിന്റെ ജനലില്‍ കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം നടന്നത്. രണ്ട് വിദ്യാര്‍ത്ഥികളെയാണ് ജനലില്‍ കെട്ടിയിട്ടത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടെ ബോള്‍ സമീപത്തുണ്ടായിരുന്ന സ്ത്രീയുടെ ദേഹത്ത് തട്ടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചില പ്രദേശവാസികള്‍ പ്രകോപിതരായി കുട്ടികളെ പിടികൂടിയെന്നാണ് പരാതി.

പ്രതികള്‍ കുട്ടികളെ സ്‌കൂള്‍ കെട്ടിടത്തിലെ ജനലില്‍ കെട്ടിയിട്ട ശേഷം ചെരുപ്പും ഉപയോഗിച്ച് മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.

സംഭവവുമായി ബന്ധപ്പെട്ട് രേണുക ശരണാര്‍, ബസവരാജ് ശരണാര്‍, അഭി ലമാനി എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.