CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Minutes 22 Seconds Ago
Breaking Now

ഇരട്ടകളായ വധുവരന്മാരുടെ വിവാഹം നടത്താന്‍ ഇരട്ടകളായ വൈദീകരും ഇരട്ടകളായ അള്‍ത്താര ബാലന്മാരും ; കൗതുകകരമായ കാഴ്ച ചങ്ങനാശ്ശേരിയില്‍ നിന്ന്

ചങ്ങനാശേരി മെത്രോപ്പൊലീത്തന് പള്ളിയില്‍ ഇന്നലെയായിരുന്നു വിവാഹം.

അഖില്‍ മാഗിയുടെ കൈപിടിച്ചു, നിഖില്‍ മരിയയുടേയും. വിവാഹത്തിന് എട്ടിരട്ടി സന്തോഷമെന്നും പറയാം. ഇരട്ടകളായ വധുവരന്മാരുടെ വിവാഹം നടത്താന്‍ ഇരട്ടകളായ വൈദീകരും ഇരട്ടകളായ ആള്‍ത്താര ബാലന്‍മാരും കൂടി എത്തിയതാണ് സന്തോഷം ഇരട്ടിപ്പിച്ചത്. ചങ്ങനാശേരി മെത്രോപ്പൊലീത്തന് പള്ളിയില്‍ ഇന്നലെയായിരുന്നു വിവാഹം. ചങ്ങനാശേരി വെട്ടുപറമ്പില്‍ കുഞ്ഞുമോന്‍ തോമസിന്റെയും ജോമോളിന്റെയും ഇരട്ട ആണ്‍മക്കളായ അഖില്‍ കെ തോമസ്, നിഖില്‍ കെ തോമസ് എന്നിവരും പത്തനംതിട്ട കുളത്തൂര്‍ കുമ്പുളുവേലില്‍ ടോമിച്ചന്റെയും മേരിക്കുട്ടിയുടേയും ഇരട്ട മക്കളായ മാഗി മേരി തോമസ്, മരിയ മേരി തോമസ് എന്നിവരുമാണ് വിവാഹിതരായത്.

അനുഗ്രഹവുമായി എത്തിയത് ഇരട്ട സഹോദരങ്ങളായ വൈദികര്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ ആന്റോ പേഴുംകാട്ടിലും ഫാ അജോ പെഴുംകാട്ടിലും. ശ്രൂഷകരായി പങ്കെടുത്ത അള്‍ത്താര ബാലന്മാര്‍ പാലാ സ്വദേശികളായ ജെറോണ്‍ ജെയിംസും ജോഹോന്‍ ജെയിംസും ഇരട്ട സഹോദരങ്ങളാണ്. ഇരട്ട സംഗമങ്ങളില്‍ പങ്കെടുത്തുള്ള പരിചയത്തില്‍ നിന്നാണ് വൈദികര്‍ ഇവരുടെ വിവാഹത്തിന് കാര്‍മികരാകാന്‍ എത്തിയത്. അഖിലും നിഖിലും മര്‍ച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നത്. മാഗിയും മരിയയും ഐടി മേഖലയിലും.

മാഗിയുടേയും മരിയയുടേയും മൂത്ത സഹോദരി ജര്‍മനിയിലാണ്, രണ്ടാമത്തെയാള്‍ ബ്രൈറ്റണ്‍ അടുത്താണ് താമസം.

ഗ്ലോസ്റ്റില്‍ താമസിക്കുന്ന ജ്യോതിസിന്റെയും ഡാലിയയുടേയും ബന്ധുക്കളാണ് മാഗിയും മരിയയും. ജ്യോതിസും കുടുംബവും മാത്രമല്ല യുകെയില്‍ നിന്നുള്ള നിരവധി പേരും വിവാഹത്തില്‍ പങ്കെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.