CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 17 Seconds Ago
Breaking Now

'പാറ്റ'കളെ പേടിക്കണമെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി, യുവാക്കള്‍ ഒന്നിച്ചാല്‍ എല്ലാം കീഴ്‌മേല്‍ മറിയും'; വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

നിലവിലെ ഭരണസംവിധാനങ്ങളെ മൊത്തത്തില്‍ കീഴ്‌മേല്‍ മറിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് നഖ്വി മുന്നറിയിപ്പ് നല്‍കി.

 പാകിസ്ഥാനിലെ ഭരണകൂട സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നും ഇന്ത്യയിലെ 'കോക്രോച്ച് പാര്‍ട്ടിയുടെ' മാതൃകയിലുള്ള യുവജന പ്രക്ഷോഭം പാകിസ്ഥാനില്‍ ഉണ്ടായാല്‍ സകലതിനെയും അട്ടിമറിക്കുമെന്നും പാക് ആഭ്യന്തര മന്ത്രി മുഹ്സിന്‍ നഖ്വി. ഇന്ത്യയില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയേ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മാതൃകയില്‍ പാകിസ്ഥാനിലും വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്. പാകിസ്ഥാനിലെ തകര്‍ന്ന ഭരണസംവിധാനങ്ങള്‍ അടിയന്തരമായി പരിഷ്‌കരിച്ചില്ലെങ്കില്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന രോഷത്തെക്കുറിച്ച് സംസാരിക്കവെ ഇന്ത്യയിലെ കോക്രോച്ച് ജനത പാര്‍ട്ടി പ്രക്ഷോഭത്തെ പരാമര്‍ശിച്ച് നഖ്വി മുന്നറിയിപ്പ് നല്‍കുന്നു

തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം നിരാശരായ യുവാക്കള്‍ ഒന്നിച്ചു അണിനിരന്നാല്‍ നിലവിലെ ഭരണസംവിധാനങ്ങളെ മൊത്തത്തില്‍ കീഴ്‌മേല്‍ മറിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് നഖ്വി മുന്നറിയിപ്പ് നല്‍കി. ഇസ്ലാമാബാദില്‍ നടന്ന 'പാകിസ്ഥാന്‍ ഇക്കണോമിക് സമ്മിറ്റില്‍' സംസാരിക്കവെയാണ് നിലവിലെ ഭരണ സംവിധാനം തകര്‍ന്നതായി ആഭ്യന്തര മന്ത്രി തുറന്നുസമ്മതിച്ചത്. 'നാം ജീവിക്കുന്ന ഈ സംവിധാനം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. ഈ രീതിയിലൂടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. ഭരണനിര്‍വ്വഹണ തലത്തില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയില്ലെങ്കില്‍ പത്ത് വര്‍ഷം കഴിഞ്ഞാലും നമ്മള്‍ ഇതേ കാര്യങ്ങള്‍ തന്നെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കും.' - മൊഹ്‌സിന്‍ നഖ്വി പറഞ്ഞു. യുവാക്കളെ ആരെങ്കിലും ചെറുതായി കണ്ട് ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ തിരിച്ചടിയാകും. അവകാശങ്ങള്‍ ലഭിക്കാതെ നിരാശരായ യുവാക്കള്‍ സംഘടിച്ചാല്‍ അതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരസേനാ മേധാവി ജനറല്‍ അസിം മുനീറിന്റെ ശ്രമങ്ങള്‍ മാത്രം കൊണ്ട് പാകിസ്ഥാനില്‍ ശാശ്വതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും നഖ്വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ ഒന്നിച്ചിരുന്ന് രാജ്യത്തിന്റെ ഭരണഘടനയിലും ഭരണസംവിധാനങ്ങളിലും ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തണം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദിവസവും 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെങ്കിലും, സ്ഥാപനപരമായ അടിമുടി മാറ്റങ്ങള്‍ വരാത്തിടത്തോളം ഇത് താത്കാലികമായ പ്രതിസന്ധി പരിഹാരം മാത്രമായി അവശേഷിക്കുമെന്നും നഖ്വി വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.