CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 18 Seconds Ago
Breaking Now

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ കായിക ലോകത്ത് നിന്ന് സാഹോദര്യത്തിന്റെ അപൂര്‍വ്വ കാഴ്ച ; ഇംഗ്ലണ്ടിലെ ലീഗ് മത്സരം സോഷ്യല്‍മീഡിയ ഏറ്റെടുത്തു

കഴിഞ്ഞ വര്‍ഷത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങള്‍ ഹസ്തദാനം പോലും ചെയ്യാന്‍ തയാറായിട്ടില്ലായിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ കായിക ലോകത്ത് നിന്ന് സാഹോദര്യത്തിന്റെ അപൂര്‍വ്വ കാഴ്ച. ഇംഗ്ലണ്ടില്‍ നടക്കുന്ന 'ദി ഹണ്ട്രഡ്' ലീഗ് മത്സരത്തിന് ശേഷം ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗ്‌സും പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഫത്തിമ സനയും പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തു. സതേണ്‍ ബ്രേവ്-ബര്‍മിംഗ്ഹാം ഫീനിക്‌സ് മത്സര ശേഷമായിരുന്നു ജെമീമയും ഫത്തിമ സനയും പരസ്പരം കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത്.

കഴിഞ്ഞ വര്‍ഷത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങള്‍ ഹസ്തദാനം പോലും ചെയ്യാന്‍ തയാറായിട്ടില്ലായിരുന്നു. എഷ്യാ കപ്പിലും പുരുഷ ടി20 ലോകകപ്പിലും വനിതളുടെ ടി20 ലോകകപ്പിലും ഇന്ത്യ-പാക് താരങ്ങള്‍ തമ്മില്‍ ഹസ്തദാനം ചെയ്യാന്‍ തയാറായിരുന്നില്ല. ടോസിനുശേഷവും മത്സരത്തിനുശേഷവുമുള്ള പതിവ് ഹസ്തദാനങ്ങള്‍ക്ക് പോലും ഇരു ടീമിലെയും താരങ്ങള്‍ തയാറാവാഞ്ഞത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ജെമീമയും ഫാത്തിമ സനയും തമ്മില്‍ ഹണ്ട്രഡ് ലീഗീല്‍ ഹസ്തദാനം നല്‍കി ആലിംഗനം ചെയ്തത് ശ്രദ്ധേയമായത്.

മത്സരത്തില്‍ ജെമീമയുടെ സതേണ്‍ ബ്രേവ് 24 റണ്‍സിന് ഫത്തിമ സനയുടെ ബര്‍മിംഗ്ഹാം ഫീനിക്‌സിനെ പരാജയപ്പെടുത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 3 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്ന ജെമീമ തിളങ്ങി. മറുപടി ബാറ്റിംഗില്‍ ബര്‍മിങ്ഹാം ഫീനിക്‌സിന് 5 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഫാത്തിമ സന 4 പന്തില്‍ 5 റണ്‍സുമായി പുറത്താകാതെ നിന്നു. കളിച്ച നാല് മത്സരങ്ങളും ജയിച്ച് സതേണ്‍ ബ്രേവ് പട്ടികയില്‍ ഒന്നാമത് തുടരുമ്പോള്‍, ജയമൊന്നുമില്ലാതെ ബര്‍മിംഗ്ഹാം ഫീനിക്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

 




കൂടുതല്‍വാര്‍ത്തകള്‍.